സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു
Wednesday, September 18, 2024 3:17 AM IST
കൊ​ച്ചി: റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ ശു​ചി​ത്വ വ​ത്ക​രി​ക്കു​ന്ന​തി​നാ​യി സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​ന്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രീ​ന്‍​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ​യും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലെ​യും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, 21, 22 ബ​റ്റാ​ലി​യ​ന്‍ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, റെ​യി​ല്‍​വേ​യി​ലെ ജീ​വ​ന​ക്കാ​ര്‍, ഒ​എ​ന്‍​ജി​സി, ഐ​ഒ​സി, പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ഓ​ണ്‍​ബോ​ര്‍​ഡ് ട്രെ​യി​നു​ക​ള്‍, ഓ​ഫീ​സു​ക​ള്‍, ഡി​പ്പോ​ക​ള്‍, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍, റെ​യി​ല്‍​വേ പ​രി​സ​രം എ​ന്നി​വ​യി​ലു​ട​നീ​ളം ശു​ചി​ത്വം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​പ്പം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടീ​ലും ന​ട​ത്തും. ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ​യാ​ണ് കാ​മ്പ​യി​ന്‍