കി​ഴ​ക്ക​മ്പ​ലം സെന്‍റ് പീ​റ്റേ​ഴ്സി​നു ചാ​മ്പ്യ​ന്‍​ഷി​പ്പ്
Wednesday, September 18, 2024 3:30 AM IST
അ​ങ്ക​മാ​ലി: അ​ഖി​ല മ​ല​ങ്ക​ര മ​ര്‍​ത്ത​മ​റി​യം വ​നി​ത​സ​മാ​ജം അ​ങ്ക​മാ​ലി മേ​ഖ​ലാ ക​ലോ​ത്സ​വ​ത്തി​ല്‍ കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആൻഡ് സെ​ന്‍റ്് പോ​ള്‍​സ് പ​ള്ളി യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

നാ​യ​ത്തോ​ട് സെന്‍റ് ജോ​ണ്‍​സ് ചാ​പ്പ​ല്‍ യൂ​ണി​റ്റി​നാ​ണ് ര​ണ്ടാം സ്ഥാ​നം. പൂ​തം​കു​റ്റി സെന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ക​ലോ​ത്സ​വം മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ബീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഡോ​ണ്‍ പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​നി മാ​ത്ത​ച്ച​ന്‍, പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. മൈ​ക്കി​ള്‍, ഫാ. ​ഏ​ല്യാ​സ് പി.​ഐ​പ്പ്, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, വ​നി​ത സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ല്യാ​മ്മ വ​ര്‍​ഗീ​സ്, ബേ​ബി മ​ത്താ​യി, റാ​ഹേ​ല്‍ ഏ​ല്യാ​സ്, ലി​ല്ലി സം​ജ​ന്‍, റൂ​ബി ഷി​ബു, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ പി.​ടി. പൗ​ലോ​സ്, പോ​ളി ഇ​ട്ടൂ​പ്പ്, സെ​ക്ര​ട്ട​റി ടി.​എം. യാ​ക്കോ​ബ്, ക​ണ്‍​വീ​ന​ര്‍ പി. ​പി.​എ​ല്‍​ദോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ഗാ​വി​ല്‍ ലോ​ക​പ​തി ദീ​ദി​മാ​രെ ആ​ദ​രി​ക്കാ​ന്‍ ഭാ​ര​ത​സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​വ​ദി​ച്ച മൂ​ക്ക​ന്നൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി യൂ​ണി​റ്റി​ലെ എ​ല്‍​സി ഔ​സേ​ഫി​നെ അ​നു​മോ​ദി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ഡോ​ണ്‍ പോ​ള്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി.