ബ​ന്ധു​വീ​ട്ടി​ലെ സ്വി​മ്മിം​ഗ്പൂ​ളി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം
Wednesday, September 18, 2024 10:45 PM IST
മൂ​വാ​റ്റു​പു​ഴ: ബ​ന്ധു​വീ​ട്ടി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പാ​യി​പ്ര ക​ക്ഷാ​യി​പ​ടി പൂ​വ​ത്തും ചു​വ​ട്ടി​ൽ ജി​യാ​സി​ന്‍റെ മ​ക​ൻ അ​ബ്രാം സെ​യ്താ​ണ് മ​രി​ച്ച​ത്.

അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ചെ​റു​വ​ട്ടൂ​രു​ള്ള ജി​യാ​സി​ന്‍റെ സ​ഹോ​ദ​ര​നും കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ.​എം. ബ​ഷീ​റി​ന്‍റെ വീ​ട്ടി​ൽ എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​നു​ള്ളി​ൽ മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ അ​ബ്ര​യെ കാ​ണാ​താ​യ​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​യെ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: ഷെ​ഫീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ദം സെ​യ്ദ്, ഹൈ​സ മെ​ഹ​റി​ൻ.