യു​വ​തി​ക്കു നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, September 18, 2024 3:59 AM IST
മൂ​വാ​റ്റു​പു​ഴ: യു​വ​തി​യെ ആ​സി​ഡ് ഒ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ക​ട​വൂ​ർ ചാ​ത്ത​മ​റ്റം പാ​റേ​പ്പ​ടി ഭാ​ഗ​ത്ത് കാ​ക്കു​ന്നേ​ൽ റെ​ജി (47) യെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് രാ​ത്രി 11നാ​ണ് സം​ഭ​വം.

യു​വ​തി കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ചാ​ത്ത​മ​റ്റം ക​ട​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി ഹാ​ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്ക് ക​ന്നാ​സി​ൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് ജ​ന​ലി​ലൂ​ടെ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് വീ​ണ് യു​വ​തി​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലേ​റ്റു. തു​ട​ർ​ന്ന് 15ന് ​വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബ്രി​ജു​കു​മാ​ർ, എ​സ്ഐ​മാ​രാ​യ റോ​ജി ജോ​ർ​ജ്, വി.​സി. സ​ജി, എ​സ്‌‌​സി​പി​ഒ ലി​ജേ​ഷ്, സി​പി​ഒ സു​മോ​ദ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.