മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി : നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ പ​ദ്ധ​തി ഒ​രു​ക്കു​ന്നു
Wednesday, September 18, 2024 3:59 AM IST
കോ​ത​മം​ഗ​ലം: ആ​തു​ര സേ​വ​ന​ത്തി​ന്‍റെ 46-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 20ന് ​വൈ​കു​ന്നേ​രം 5.30ന് ​മാ​ർ ബേ​സി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​തു​ര സേ​വ​ന​രം​ഗ​ത്തെ ഏ​റ്റ​വും ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ൾ മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ ചു​വ​ടു​വ​യ്‌​പ്പെ​ന്ന നി​ല​യി​ലാ​ണ് കാ​രു​ണ്യ ഗ്രാ​മം 2024 എ​ന്ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വെ​ർ​ച്വ​ൽ ആ​ശു​പ​ത്രി ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കും.

20 മു​ത​ൽ ഒ​ക്ടോ​ബ​ർ 20 വ​രെ​യാ​ണ് കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. ഈ ​ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​ർ​ഹ​രാ​യ 250 രോ​ഗി​ക​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ഓ​പ്പ​റേ​ഷ​ൻ ചെ​യ്തു ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​രി​ച്ച ചെ​ല​വു​ക​ൾ കാ​ര​ണം പ​ല രോ​ഗി​ക​ളും അ​വ​രു​ടെ രോ​ഗ​ങ്ങ​ൾ പ​ല​തും കൊ​ണ്ടു​ന​ട​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് എം​ബി​എം​എം ആ​ശു​പ​ത്രി മാ​നേ​ജ്മ​ന്‍റ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ല്ല​വ​രാ​യ അ​ഭ്യു​ദ​യ​കാം​ഷി​ക​ളും ഒ​രു​മി​ച്ച് കൈ​കോ​ർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 100 പേ​ർ​ക്ക് 50 ശ​ത​മാ​നം സൗ​ജ​ന്യ നി​ര​ക്കി​ൽ മു​ട്ട് മാ​റ്റി​വ​യ്‌​ക്ക​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത് ന​ൽ​കും. 150 പേ​ർ​ക്ക് 50 ശ​ത​മാ​നം സൗ​ജ​ന്യ നി​ര​ക്കി​ൽ ഹെ​ർ​ണി​യ, തൈ​റോ​യി​ഡ്, യൂ​ട്ര​സ് റി​മു​വ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ൽ​കും.

കൂ​ടാ​തെ വി​വി​ധ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​ക​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ചെ​യ്തു ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യി​ലേ​ക്ക് സ്പോ​ണ്‍​സ​ർ ചെ​യ്യു​വാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​രും ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, ആ​ശു​പ​ത്രി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​നോ​യ് മ​ണ്ണ​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു എം. ​കൈ​പ്പ​ള്ളി​ൽ, ട്ര​ഷ​റ​ർ റോ​യ് ജോ​ർ​ജ് മാ​ലി​യി​ൽ,

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ തോ​മ​സ് മാ​ത്യു, മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് ജോ​ർ​ജ് ഏ​ബ്ര​ഹാം, ബി​നു വ​ർ​ഗീ​സ്, ചാ​ർ​ലി മാ​ത്യു, വി​ൻ​സെ​ന്‍റ് പൈ​ലി, പ്രീ​റ്റ്സി പോ​ൾ, എ​ൽ​ദോ​സ് എം. ​പാ​ല​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.