ആ​ലു​വ​യ്ക്ക് ഹോ​മി​യോ ഡി​സ്പ​ൻ​സ​റി അ​നു​വ​ദി​ച്ചു
Thursday, September 19, 2024 3:29 AM IST
ആ​ലു​വ: പ്ര​ഖ്യാ​പി​ച്ചി​ട്ടും പ​ല​വ​ട്ടം പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി ആ​ലു​വ ന​ഗ​ര​സ​ഭ​യ്ക്ക് അ​വ​സാ​നം അ​നു​വ​ദി​ച്ചു. ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​തി​ന് അം​ഗീ​കാ​രം ന​ല്കി​യ​താ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​റി​യി​ച്ചു.

ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി സേ​വ​നം ഇ​ല്ലാ​ത്ത ഏ​ക ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മെ​ന്ന "ബ​ഹു​മ​തി'​യാ​ണ് ആ​ലു​വ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​വ​ട്ടം പു​തി​യ​താ​യി ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​ട്ടി​ക​യി​ൽ ആ​ലു​വ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ജ്ഞാ​ത കാ​ര​ണ​ങ്ങ​ളാ​ൽ ആ​ലു​വ ന​ഗ​ര​സ​ഭ പൂ​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്ത് 2015 മു​ത​ൽ ആ​ലു​വയ്ക്ക് ​ഹോ​മി​യോ ആശുപത്രി വേ​ണെ​മെ​ന്ന ആ​വ​ശ്യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​ലു​വ ന​ഗ​ര​സ​ഭ മു​റി​ക​ൾ ക​ണ്ടു വ​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഡി​സ്പെ​ൻ​സ​റി ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.