പി​റ​വ​ത്ത് ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Thursday, September 19, 2024 3:52 AM IST
പി​റ​വം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ കേ​ര​ള​യും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും പി​റ​വം ന​ഗ​ര​സ​ഭ​യും പാ​ഴൂ​ർ എ​പി​എ​ച്ച്സി ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​യും സം​യു​ക്ത​മാ​യി ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക​ള​മ്പൂ​ർ പൗ​ർ​ണ​മി ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷൈ​നി ഏ​ലി​യാ​സ്, ബി​മ​ൽ ച​ന്ദ്ര​ൻ, വ​ത്സ​ല വ​ർ​ഗീ​സ്, ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, പ്ര​ശാ​ന്ത് മ​മ്പു​റ​ത്ത്, പി. ​ഗി​രീ​ഷ്കു​മാ​ർ, അ​ജേ​ഷ് മ​നോ​ഹ​ർ, കെ.​എ​ൽ. ദീ​പ, ഷാ​ന്‍റി വ​ർ​ഗീ​സ്, രാ​ജി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൽ. ദീ​പ, ല​ക്ഷ്മി പ​ദ്മ​നാ​ഭ​ൻ, കെ. ​അ​ന​ന്ത​കൃ​ഷ്ണ​ൻ ,

കെ.​ബി. ശ്രീ​ക്കു​ട്ടി, വി​ന്നി വി. ​വി​ത്സ​ൻ, എം.​പി. ആ​തി​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ര​ക്ത പ​രി​ശോ​ധ​ന, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, സൗ​ജ​ന്യ മ​രു​ന്നു​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, എം​എ​ൽ​എ​സ്പി സ്റ്റാ​ഫ്‌ ന​ഴ്സു​മാ​ർ, ഫാ​ർ​മ​സി അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.