കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പു​ണ്യ​ഭൂ​മി: എ. ​രാ​ജ
Wednesday, September 18, 2024 3:59 AM IST
കോ​ത​മം​ഗ​ലം: പ​രി​ശു​ദ്ധ​നാ​യ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പു​ണ്യ​ഭൂ​മി​യാ​ണെ​ന്ന് എ. ​രാ​ജ എം​എ​ൽ​എ. കോ​ത​മം​ഗ​ലം തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ദീ​പ​ശി​ഖാ പ്ര​യാ​ണം പ​ള്ളി​വാ​സ​ൽ അ​ള്ളാ കോ​വി​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

339 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​രി​ശു​ദ്ധ ബാ​വ വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ച്ച​തി​ന്‍റെ പു​ണ്യം ഇ​പ്പോ​ഴും ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ത്തു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. എം​പി​യും എം​എ​ൽ​എ​യും ചേ​ർ​ന്ന് ദീ​പ​ശി​ഖാ പ്ര​യാ​ണം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​ബി​ജോ കാ​വാ​ട്ട്, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, സ​ലിം ചെ​റി​യാ​ൻ മാ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി കോ​ത​മം​ഗ​ലം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ദീ​പ​ശി​ഖാ പ്ര​യാ​ണ യാ​ത്ര​യെ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ സ്വീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ കെ.​എ. നൗ​ഷാ​ദ്, വൈ​ദി​ക​ർ, ട്ര​സ്റ്റി​മാ​ർ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.