ഏ​ക​ദി​ന ദി​വ്യ​കാ​രു​ണ്യ ക​ണ്‍​വ​ൻ​ഷ​ൻ
Wednesday, September 18, 2024 4:01 AM IST
വാ​ഴ​ക്കു​ളം: ജീ​വ​നു​ള്ള ഒ​രു വ്യ​ക്തി​യെ നാം ​ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന​താ​ണ് കു​ർ​ബാ​ന സ്വീ​ക​ര​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ആ​രാ​ധ​ന സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഏ​ക​ദി​ന ദി​വ്യ​കാ​രു​ണ്യ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. കു​ർ​ബാ​ന​യാ​യി ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​വ​ർ വീ​ടു​ക​ളി​ലും സ​മൂ​ഹ​ങ്ങ​ളി​ലും കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യാ​ൻ ക​ട​പ്പെ​ട്ട​വ​രാ​ണെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ലെ റ​വ.​ഡോ. റോ​യി ജോ​സ​ഫ് ക​ടു​പ്പി​ൽ, സി​സ്റ്റ​ർ മെ​റി​ൻ ത​ച്ചാ​റു​കു​ടി​യി​ൽ, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, സി​സ്റ്റ​ർ ആ​നി എ​ന്നി​വ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ത്യു വ​ട​ക്കും​പാ​ടം, ഫാ. ​ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ മെ​ർ​ളി തെ​ങ്ങും​പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.