ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, September 19, 2024 3:18 AM IST
മൂ​വാ​റ്റു​പു​ഴ: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. എം​സി റോ​ഡി​ൽ പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പേ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​രെ​വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഇ​രു​കൈ​ക​ൾ​ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു.