മു​ണ്ട​ക്കൈ​യി​ലെ കു​ട്ടി​ക​ൾ​ക്കു ലു​ലു മാ​ളി​ൽ വ​ര​വേ​ൽപ്പ്
Tuesday, September 17, 2024 1:53 AM IST
കൊ​ച്ചി: വ​യ​നാ​ട്ടി​ലെ ദു​രി​ത​ഭൂ​മി​യി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ൽ സ്വീ​ക​ര​ണം. ഐ​എ​സ്എ​ലി​ലെ ബ്ലാ​സ്റ്റേ​ഴ്സ്- പ​ഞ്ചാ​ബ് മ​ത്സ​ര​ത്തി​ലെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ലൈ​ൻ​അ​പ്പാ​യി ഇ​റ​ങ്ങി കു​ട്ടി​ക​ൾ, സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​പാ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് മാ​ളി​ലെ​ത്തി​യ​ത്.

ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ മീ​ഡി​യ ഹെ​ഡ് എ​ൻ.​ബി. സ്വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. വെ​ള്ളാ​ർ​മ​ല, മു​ണ്ട​ക്കൈ, മേ​പ്പാ​ടി സ്കൂ​ളു​ക​ളി​ലെ 37 കു​ട്ടി​ക​ളാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ലു​ലു​വി​ലെ​ത്തി​യ​ത്. മാ​ളി​ലെ ഇ​ൻ​ഡോ​ർ ഗെ​യി​മിം​ഗു​ക​ളും മ​റ്റു കാ​ഴ്ച​ക​ളും അ​ത്താ​ഴ​വും കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു.

വ​യ​നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്ക് ക​രു​ത്തു​ പ​ക​രു​ന്ന​താ​ണ് ലു​ലു​വി​ലെ സ​ന്ദ​ർ​ശ​ന​മെ​ന്നും എം​ഇ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.