ന​വീ​ക​രി​ച്ച ലാ​ബ് ഉ​ദ്ഘാ​ട​നം
Tuesday, September 17, 2024 1:53 AM IST
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി വി​ല്ലേ​ജ് വ​നി​താ സൊ​സൈ​റ്റി​യു​ടെ ന​വീ​ക​രി​ച്ച ആ​ധു​നി​ക ലാ​ബ് ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്താ​ണ് പു​തി​യ ലാ​ബ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വി​ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും തൈ​റോ​യ്ഡ്, വൈ​റ്റാ​മി​ൻ ഡി, ​വൈ​റ്റാ​മി​ൻ ഡി12, ​പി​എ​സ്എ, ഐ​ജി​ഇ പ​രി​ശോ​ധ​ന​ക​ൾ 20 മു​ത​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വോ​ടെ ഇ​വി​ടെ ന​ട​ത്തു​വാ​ൻ സാ​ധി​ക്കും. ഇ​സി​ജി സൗ​ക​ര്യ​വും പു​തി​യ ലാ​ബി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച വ​നി​ത സൊ​സൈ​റ്റി​ക്കു​ള്ള ജി​ല്ല​ത​ല പു​ര​സ്കാ​രം മാ​റാ​ടി വ​നി​ത വി​ല്ലേ​ജ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു. ച​ട​ങ്ങി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ്, മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി, സാ​ബു ജോ​ണ്‍, അ​ജി സാ​ജു, കെ.​എ. അ​ബ്ദു​ൾ സ​ലാം, ഡേ​വി​ഡ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.