കു​ട്ടി​ക​ളു​ടെ ഹ​രി​ത​സ​ഭ ശി​ശു​ദി​ന​ത്തി​ൽ; ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ഉ​ടു​ന്പ​ന്നൂ​രി​ൽ
Thursday, November 14, 2024 3:53 AM IST
തൊ​ടു​പു​ഴ:​ ശുചിത്വപ​രി​പാ​ല​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ശി​ശു​ദി​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഹ​രി​ത​സ​ഭ സം​ഘ​ടി​പ്പി​ക്കും. മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​രി​ത​സ​ഭ​യി​ൽ ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും തു​ല്യാ​നു​പാ​ത​ത്തി​ൽ ഹ​രി​ത​സ​ഭ​യു​ടെ ഭാ​ഗ​മാ​കും. 200 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​കും ഒ​രു ഗ്രാ​മ​സ​ഭ ന​ട​ക്കു​ക. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ അ​ധ്യാ​പ​ക​രും ഹ​രി​ത​സ​ഭ​യു​ടെ ഭാ​ഗ​മാ​കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഹ​രി​ത സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും.​

സ്കൂ​ളി​ലെ മാ​ലി​ന്യസം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ, മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി, മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും വ​ലി​ച്ചെ​റി​യു​ന്ന​തു​മാ​യ പ്ര​ശ്ന​ങ്ങ​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, നി​ല​വി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ, ദ്ര​വ മാ​ലി​ന്യസം​സ്ക​ര​ണ രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഹ​രി​തസ​ഭ ച​ർ​ച്ച ചെ​യ്യും. കു​ട്ടി​ക​ളു​ടെ ഹ​രി​ത​സ​ഭ നി​യ​ന്ത്രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ​മാ​രാ​ണ്.

കു​ട്ടി​ക​ൾ ക​ണ്ടെ​ത്തി​യ​തും ശേ​ഖ​രി​ച്ച​തു​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം മാ​ലി​ന്യസം​സ്ക​ര​ണ രം​ഗ​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ഓ​രോ പ​രാ​തി​യിന്മേൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച് അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സ​ഭ​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്ക​ണം.​ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ചോ​ദ്യം ചോ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ഹ​രി​ത​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഹ​രി​ത​സ​ഭ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ടു​ന്പ​ന്നൂ​ർ പാ​റേ​ക്ക​വ​ല സെ​ന്‍റ്് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ എ​ഡി​എം ഷൈ​ജു പി.​ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.