സ്പെ​ഷൽ സ്കൂ​ൾ ക​ലോ​ത്സ​വം: വെ​ള്ള​യാം​കു​ടി ജേതാക്കൾ
Friday, November 15, 2024 3:53 AM IST
ക​ട്ട​പ്പ​ന: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന​യു​ടെ​യും റോ​ട്ട​റി ആ​ൻ​സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​യാം​കു​ടി അ​സീ​സി സ്‌​പെ​ഷൽ സ്‌​കൂ​ളി​ൽ ന​ട​ത്തിയ ക​ലോ​ത്സ​വ​ത്തി​ൽ വെ​ള്ള​യാം​കു​ടി അ​സീ​സി സ്‌​പെ​ഷൽ സ്‌​കൂ​ൾ ഒാ​വ​റോ​ൾ കി​രീ​ടം നേ​ടി. അ​ടി​മാ​ലി കാ​ർ​മ​ൽ​ജ്യോ​തി സ്‌​കൂ​ൾ ര​ണ്ടും പൈ​നാ​വ് അ​മ​ൽ​ജ്യോ​തി സ്‌​കൂ​ൾ മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. രാ​വി​ലെ ന​ഗ​ര​സ​ഭാ ചെ​യ​ർ​പ​ഴ്‌​സ​ൻ ബീ​ന ടോ​മി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ടു​ക്കി​ക്ക​വ​ല​യി​ൽനി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ വി​വി​ധ വേ​ഷ​ധാ​രി​ക​ളാ​യ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു റാ​ലി. റാ​ലി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് വ​ള്ള​ക്ക​ട​വ് സ്‌​നേ​ഹ​സ​ദ​ൻ സ്‌​പെ​ഷൽ സ്‌​കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും വെ​ള്ള​യാം​കു​ടി അ​സീ​സി സ്‌​കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മി​നി സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ അ​സീ​സി സ്‌​കൂ​ളി​ന് 10,000 രൂ​പ​യും ട്രോ​ഫി​യും മ​ന്ത്രി സ​മ്മാ​നി​ച്ചു.

കാ​ർ​മ​ൽ​ജ്യോ​തി സ്‌​കൂളി​ന് ര​ണ്ടാം സ​മ്മാ​ന​മാ​യി 6000 രൂ​പ​യും ട്രോ​ഫി​യും അ​മ​ൽ​ജ്യോ​തി സ്‌​കൂ​ളി​ന് മൂ​ന്നാം സ​മ്മാ​ന​മാ​യി 3000 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും 2000 രൂ​പ​യും മെ​ഡ​ലും സ​മ്മാ​നി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന പ്ര​സി​ഡ​ന്‍റ് ബൈ​ജു വേ​മ്പേ​നി, ബേ​ബി ജോ​സ​ഫ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബീ​ന ടോ​മി, ജോ​സ​ഫ് തോ​മ​സ്, യൂ​ന​സ് സി​ദ്ധി​ഖ്, പി.​കെ.​ ഷാ​ജി, സി​സ്റ്റ​ർ ആ​ൽ​സീ​ന, സി​ബി​ച്ച​ൻ ജോ​സ​ഫ്, ബൈ​ജു ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.