വേ​ളൂ​ർ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷം
Thursday, November 14, 2024 3:53 AM IST
ഉ​ടു​ന്പ​ന്നൂ​ർ: വേ​ളൂ​ർ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഓ​ലി​പ്പാ​റ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത്. പ്ലാ​ന്‍റേഷ​ൻ അ​തി​ർ​ത്തി​യി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​ക്കൂ​ട്ടം നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെത്തു​ട​ർ​ന്ന് പിന്മാ​റി. ഇ​തി​നു സ​മീ​പം വ​രി​ക്ക​മ​റ്റം, പൊ​ങ്ങ​ൻ​തോ​ട്, വേ​ളൂ​ർ തു​ട​ങ്ങി​യ ജ​ന​വാ​സമേ​ഖ​ല​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക​ൾ എ​ത്തി​യി​രു​ന്നു.

ഇ​ട​യ്ക്കി​ടെ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നാ​ൽ ഇ​വി​ടെ സ്ഥി​ര​താ​മ​സക്കാ രിൽ പ​ല​രും വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സം മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​തും കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പു​റ​മേ വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്രാ ദു​രി​ത​വും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് വ​നം​വ​കു​പ്പി​ന്‍റെ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് പ​ല കു​ടും​ബ​ങ്ങ​ളും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.