ഹൃ​ദ​യാ​രോ​ഗ്യ സെ​മി​നാ​റും മെ​ഡി. ക്യാ​ന്പും
Sunday, September 29, 2024 12:06 AM IST
തൊ​ടു​പു​ഴ: ലോ​ക ഹൃ​ദ​യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യു​ടെ​യും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ഷി​ജി തോ​മ​സ് വ​ർ​ഗീ​സ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​ഫ.​ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ എ​സ്എ​ച്ച്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മേ​രി ആ​ല​പ്പാ​ട്ട്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ ജേ​ക്ക​ബ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള ഹോ​സ്പി​റ്റ​ൽ ക​രു​ത​ൽ എ​ന്ന സ്മാ​ർ​ട്ട് പ്രി​വി​ലേ​ജ് കാ​ർ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി​ക്ക് കൈ​മാ​റി. ഡോ.​ സാ​ൻ​ജോ​യ് ജോ​സ​ഫ് ജോ​ർ​ജ്, ഡോ.​ അ​ത്തീ​ഖ് ഒ​മ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.