സി​പി​എ​മ്മി​ന്‍റേത് ജ​ന​ദ്രോ​ഹ നി​ല​പാ​ടു​ക​ൾ: സി.​പി.​ മാ​ത്യു
Saturday, September 28, 2024 5:58 AM IST
തൊ​ടു​പു​ഴ: സി​പി​എ​മ്മി​ന്‍റെ വ​രു​തി​യി​ൽ നി​ൽ​ക്കാ​ത്ത മ​ത, സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു. ജി​ല്ല​യി​ൽ സി​എ​ച്ച്ആ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂപ്ര​ശ്ന​ങ്ങ​ളി​ലും മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ലും ക​ർ​ഷ​ക​ദ്രോ​ഹ നി​ല​പാ​ടു​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ആ​ക്ഷേ​പി​ച്ച് പ്ര​തി​ഷേധ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് സി​പി​എം ക​രു​തേ​ണ്ട. കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​ക്കാ​ല​ത്തും സ​മ​ര​രം​ഗ​ത്ത് ഇ​ടു​ക്കി രൂ​പ​ത​യു​ണ്ടാ​യി​രു​ന്നു.

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ലും ഭൂ ​പ്ര​ശ്ന​ങ്ങ​ളി​ലും ജി​ല്ല​യി​ൽനി​ന്നു​ള്ള മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന വൈ​ദി​ക​രെ അ​ധി​ക്ഷേ​പി​ച്ച് വി​മ​ർ​ശ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.