ക​ഞ്ചാ​വ് ക​ട​ത്ത്: പ്ര​തി​ക്ക് ക​ഠി​നത​ട​വ്
Saturday, September 28, 2024 5:58 AM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന കേ​സി​ലെ പ്ര​തി​ക്ക് ക​ഠി​നത​ട​വും പി​ഴ​യും. മു​ട്ട​ന്പ​ലം കൊ​ച്ചു​പു​ളി​മൂ​ട്ടി​ൽ ജ​സ​ണ്‍ സ​ണ്ണി (40) യെ ​ആ​ണ് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. 2019 ജൂ​ണ്‍ 17ന് ​കു​മ​ളി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും 1.100 കി​ലോ ക​ഞ്ചാ​വാ​ണ് പ്ര​തി​യി​ൽ നി​ന്നും കു​മ​ളി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എം.​എ​സ്.​ജ​നീ​ഷും സം​ഘ​വും പി​ടി കൂ​ടി​യ​ത്.