വാ​ഹ​നാപ​ക​ട​ത്തിൽ കുട്ടികൾക്ക് പരിക്ക്
Saturday, September 28, 2024 5:59 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മാ​ങ്ക​ട​വ് നാ​യ്ക്കു​ന്നി​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കാ​യി പോ​യ കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചി​ല​ധി​കം കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. കു​ട്ടി​ക​ളെ അ​ടി​മാ​ലി​യി​ലെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.