സി​ബി​എ​സ്ഇ സ​ഹോ​ദ​യ ക​ലോ​ത്സ​വം തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ സ്‌​കൂ​ളി​ല്‍
Saturday, September 28, 2024 5:59 AM IST
നെ​ടു​ങ്ക​ണ്ടം: സി​ബി​എ​സ്ഇ ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വം "വി​രു​ന്ന്' ഇ​ന്നും ഒ​ക്ടോ​ബ​ര്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലു​മാ​യി തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ഇ​ന്ന് ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, ബാ​ന്‍​ഡ് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ന​ട​ക്കു​ന്ന​ത്. മ​റ്റ് മ​ത്സ​ര​ങ്ങ​ള്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 വേ​ദി​ക​ളി​ല്‍ ന​ട​ക്കും. 130 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ 33 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നുര​ണ്ടാ​യി​ര​ത്ത ോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും.

വി​ജ​യി​ക​ള്‍​ക്ക് പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ര്‍​ഹ​ത ല​ഭി​ക്കും. ക​ലോ​ത്സ​വം നാ​ലി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ഥാ​ര്‍​നാ​ഥും കാ​ത്തു​വും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​രം​ഭി​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​ജ​യ​മാ​ത സ്കൂ​ൾ പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ര്‍ ബീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​ന്‍റ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.