അറക്കുളം: സെന്റ്മേരീസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി അവസാനം നടക്കുമെന്ന് വികാരി ഫാ. മൈക്കിൾ കിഴക്കേപറന്പിൽ, സഹവികാരി ഫാ. ജോർജ് തറപ്പേൽ എന്നിവർ അറിയിച്ചു.
ജൂബിലിയോടനുബന്ധിച്ച് മെഡിക്കൽ ക്യാന്പുകൾ, സെമിനാറുകൾ, ജപമാല മാസം, ധ്യാനം, വയോജനങ്ങളെയും വിവാഹ ജൂബിലി നിറവിലെത്തിയ ദന്പതിമാരെ ആദരിക്കൽ, സന്യസ്തസംഗമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജൂബിലി സ്മാരക നിർമാണം എന്നിവ നടത്തും. ഓരോ മാസവും വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. 29നു രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പാലാമെഡിസിറ്റിയുടെ സഹകരണത്തോടെ പാരിഷ്ഹാളിൽ രക്തദാന ക്യാന്പ് നടത്തും.
ക്യാന്പിന്റെ ഉദ്ഘാടനം വികാരി ഫാ. മൈക്കിൾ കിഴക്കേപറന്പിൽ നിർവഹിക്കും. ജൂബിലിയുടെ നടത്തിപ്പിനായി കുരുവിള ജേക്കബ് കാരിവേലിൽ-ജനറൽ കണ്‍വീനർ, ബേബി ഐക്കരമറ്റം, ജോയി കുളത്തിനാൽ, ജോമോൻ മൈലാടൂർ, ഷീജു കുളത്തിനാൽ, കെ.സി.ജോസഫ് കണിയാംകുന്നേൽ, ബിജു പാലക്കാട്ടുകുന്നേൽ, ചെറിയാച്ചൻ വാഴചാരിക്കൽ, ജോസ് ചെറുവള്ളാത്ത്, ജിജിമോൻ ആലാനിക്കൽ, ജോഷി തുരുത്തിക്കര, ജോസുകുട്ടി വാഴചാരിക്കൽ, ജോബിൻ മുണ്ടാട്ടുചുണ്ടയിൽ, സാബു മണ്ണൂർ, ജെയ്സ് കാരിമലയിൽ, കൊച്ചുറാണി ജോസ് എന്നിവർ കണ്‍വീനർമാരായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.