പ​ഴ​യ പ​ള്ളി ഗാ​ർ​ഡ​ൻ​സ് പാ​ർ​പ്പി​ട പ​ദ്ധ​തി ആശീർവദിച്ചു
Thursday, July 4, 2024 10:45 PM IST
കു​മ​ളി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ഭ​വ​ന പ​ദ്ധ​തി​യാ​യ പ​ഴ​യ പ​ള്ളി ഗാ​ർ​ഡ​ൻ​സ് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച നാ​ലു വീ​ടു​ക​ളു​ടെ കൂ​ദാ​ശ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ആ​ലം​ബ​ഹീ​ന​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷൃം. ഇ​ട​വ​ക വി​കാ​രി റ​വ.​ ഡോ.​ തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ ആ​ശ​യ​മാ​യ സ്നേ​ഹ​വീ​ട് പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലാ​ണ് നി​ർ​വ​ഹി​ച്ച​ത്. ഇ​ട​വ​ക​യി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ സം​ഭ​വ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തി​നാ​യി കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ആ​ദ്യം പ​ള്ളി സ്ഥാ​പി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. പൂ​ർ​വി​ക​രു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്താ​നാ​യി പ​ഴ​യ പ​ള്ളി ഗാ​ർ​ഡ​ൻ​സ് എ​ന്നാ​ണ് ഇ​ത് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.