വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, July 4, 2024 3:51 AM IST
അ​ടി​മാ​ലി: പൊന്മു​ടി ജ​ലാ​ശ​യ​ത്തി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മു​നി​യ​റ അ​മേ​രി​ക്ക​ൻ​കു​ന്ന് കു​ന്പ​ളം പു​ഴ​യി​ൽ സു​ധീ​റി​ന്‍റെ (കു​ട്ട​ൻ-49) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

തൊ​ടു​പു​ഴ​യി​ൽനി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ സു​ഹൃ​ത്ത് ദാ​സി​നോ​ടൊ​പ്പം മു​നി​യ​റ​യ്ക്ക് സ​മീ​പം വ​ള്ള​ക്ക​ട​വി​ലേ​ക്ക് വ​ള്ള​ത്തി​ൽ വ​രു​ന്പോ​ൾ വ​ള്ളം മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സു​ഹൃ​ത്ത് നീ​ന്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് 10ന് ​മു​നി​യ​റ വ​ള്ള​ക്ക​ട​വി​ലു​ള്ള സ​ഹോ​ദ​ര​ൻ അ​ശോ​ക​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​നാ​മി​ക, കാ​ശി​നാ​ഥ​ൻ. മ​രു​മ​ക​ൻ: അ​മ​ൽ.