ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലും വാ​ഹ​ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം
Thursday, July 4, 2024 10:46 PM IST
മൂ​ന്നാ​ർ: നി​യ​മലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും എ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു വ​രു​ത്തു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ യു​വാ​ക്ക​ൾ തു​ട​രു​ന്നു. മൂ​ന്നാ​ർ ലോ​ക്കാ​ട് ഗ്യാ​പ്പി​ലാ​ണ് നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള അ​പ​ക​ട യാ​ത്ര. തെ​ലു​ങ്കാ​ന സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ ഒ​രു യു​വാ​വ് മു​ൻ​വ​ശ​ത്തെ വി​ൻ​ഡോ​യി​ലൂ​ടെ ശ​രീ​രം പു​റ​ത്തി​ട്ടാ​യി​രു​ന്നു അ​ഭ്യാ​സ പ്ര​ക​ട​നം. യാ​ത്ര ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു പോ​ലീ​സി​ന് കൈ​മാ​റി.

തൊ​ടു​പു​ഴ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്് ആ​ർടി​ഒയു​ടെ മു​ന്പി​ൽ ഹാ​ജ​രായ ഡ്രൈ​വ​റി​ന്‍റെ ലൈ​സ​ൻ​സ് ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു.