ടിവിപുരം: പള്ളിപ്പുറത്ത്ശേരി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥികളും കോൺഗ്രസ് പ്രവർത്തകരും റോഡ് ഷോ നടത്തി.
വൈക്കം തോട്ടുവക്കം പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച റോഡ്ഷോ ടി വി പുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഡി. ഉണ്ണി റോഡ്ഷോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ടി വി പുരം മണ്ഡലം പ്രസിഡന്റ് ടി. എസ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യൻ ആന്റണി, സ്കറിയ ആന്റണി, സിറിൽ ജോസഫ്, ജോയിമണ്ണിച്ചിറ, കെ. എസ്.ബാഹുലേയൻ, അഡ്വ.പി.എ.സുധീരൻ, ടി.അനിൽകുമാർ, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ,വർഗീസ് പുത്തൻചിറ,ആർ. റോയ്, ബീനമോഹൻ,ടി.കെ. അനിയപ്പൻ,പി.കെ. അനിയപ്പൻ,സിന്ധു സജീവൻ, സിനിഷാജി, ഫ്രാൻസിസ് മുട്ടത്തിൽ,ബേബി വെള്ളാപ്പള്ളി, ബൈജു മുട്ടുമന തുടങ്ങിയവർ പ്രസംഗിച്ചു.