അ​ടൂ​ർ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര​മേ​ള 15 മു​ത​ൽ
Wednesday, November 13, 2024 4:30 AM IST
അ​ടൂ​ർ:​ അ​ടൂ​ർ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര മേ​ള 15, 16, 17 തീ​യ​തി​ക​ളി​ൽ ശ്രീ​മൂ​ലം ച​ന്ത​യ്ക്കു സ​മീ​പ​മു​ള്ള ബോ​ധിഗ്രാം ​സം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. ലോ​ക, ഇ​ന്ത്യ​ൻ, കേ​ര​ള സി​നി​മാ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12 ച​ല​ച്ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

15 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ഛായാ​ഗ്രാ​ഹ​ക​ൻ സ​ണ്ണി ജോ​സ​ഫ് ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

16നു ​ച​ല​ച്ചി​ത്ര, സം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റം. . വി​നു ഏ​ബ്രാ​ഹം, ഡോ. ​ഷീ​ബാ ര​ജി​കു​മാ​ർ, കെ.​രാ​ജ​ഗോ​പാ​ൽ, നി​ബു​ലാ​ൽ വെ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ‌ പ​ങ്കെ​ടു​ക്കും.

17 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക ദി​ദി ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​വി​ധാ​യ​ക​ൻ പ്രേം ​ച​ന്ദ്, സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ജെ. ​എ​സ്. അ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​നി​മേ​റ്റ്സ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റും സി.​സു​രേ​ഷ് ബാ​ബു ജ​ന​റ​ൽ ക​ൺ​വീ​ന​റും ബി. ​രാ​ജീ​വ് സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു.