ശ​ബ​രി​മ​ല​യ്ക്കു പ്ര​ത്യേ​ക ഭ​ര​ണ​സം​വി​ധാ​നം വേണം
Wednesday, November 13, 2024 4:30 AM IST
ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ജി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ഭ​ര​ണ​സം​വി​ധാ​നം ക്ര​മീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​സം​വി​ധാ​നം ക്ര​മീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ശ​ബ​രി​മ​ല സു​ഖ​ദ​ർ​ശ​നം സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടാ​ണ് പ്ര​തി​നി​ധി​ക​ൾ ഇ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾകൂ​ടി പ​രി​ഗ​ണി​ച്ച് ന​ല്ല​നി​ല​യി​ൽ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ദേ​വ​സ്വംബോ​ർ​ഡി​നു ക​ഴി​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഭ​ക്ത​രു​ടെ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഭ​ര​ണ​സം​വി​ധാ​നം വ​ര​ണ​മെ​ന്നും ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ​സ​മാ​ജം അ​ധ്യ​ക്ഷ​ൻ അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാഷ്‌ട്രീയം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​പ്പെ​ട​ണ​മെ​ന്നും വേ​റി​ട്ടൊ​രു ഭ​ര​ണ​സം​വി​ധാ​നം ക്ഷേ​ത്ര​ത്തി​നു​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും അ​യ്യ​പ്പ​സേ​വാ​സം​ഘം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി നേ​ര​ത്തേത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു ന​ട​പ്പാ​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ്ര​കാ​രം പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ര​ണ​സം​വി​ധാ​നം എ​ത്ര​യും​വേ​ഗം ന​ട​പ്പാ​ക്കണമെന്നും പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​കസം​ഘം സെ​ക്ര​ട്ട​റി സു​രേ​ഷ് വ​ർ​മ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് യോ​ഗ​ക്ഷേ​മ സ​ഭ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻകൂ​ടി​യാ​യ അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്‌ട്രീയ​ഭാ​ഷ​യി​ലു​ള്ള ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണു ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം സാ​ധ്യ​മാ​കി​ല്ല. മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മ​ല്ല. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് പ​ക​രം ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​ത്.

അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ ഭ​ക്ത​സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​റി​ല്ല . ക​ച്ച​വ​ട താ​ത്പ​ര്യ​മാ​ണ് എ​വി​ടെ​യും കാ​ണു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ​ ന​ട​പ്പാ​ക്ക​ണം. കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കു പ​ക​രം പ​ർ​ണ​ശാ​ല​ക​ൾ ഉ​യ​ര​ണം. ശ​ബ​രി​മ​ല​യി​ലെ പ​ല നി​ർ​മാ​ണ​ങ്ങ​ളും ആ​ചാ​രവി​രു​ദ്ധ​മാ​ണ്. ഭ​സ്മ​ക്കു​ളം അ​തേ​പോ​ലെ സം​രഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കാ​ളി​ദാ​സ ഭ​ട്ട​തി​രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​ സം​വി​ധാ​ന​ങ്ങ​ൾ എ​സി മു​റി​യി​ൽ താ​മ​സി​ക്കു​ന്പോ​ൾ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചോ അ​നു​ഷ്ഠാ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ യാ​തൊ​രു ബോ​ധ്യ​വു​മി​ല്ലാ​തെ​യാ​ണ് ഭ​ര​ണ​രം​ഗ​ത്തു​ള്ള​വ​ർ പെ​രു​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യി​ൽ ജോ​ലി​ക്കു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ‌​ക്കു മു​ൻ​പ​രി​ച​യം ഉ​ണ്ടാ​ക​ണം. പ​തി​നെ​ട്ടാം​ പ​ടി​യു​ടെ താ​ഴെ തൂ​ണ് നി​ർ​മി​ച്ച​തു മൂ​ല​മു​ണ്ടാ​കു​ന്ന ത​ട​സം മാ​റ്റ​ണം. ഒ​രു മി​നി​ട്ടി​ൽ പ​ര​മാ​വ​ധി തീ​ർ​ഥാ​ട​ക​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റി വി​ടാ​ൻ ക​ഴി​യു​ന്ന ക്ര​മീ​ക​ര​ണ​മാ​ണു​ണ്ടാ​കേ​ണ്ട​തെ​ന്ന് കാ​ളി​ദാ​സ​ഭ​ട്ട​തി​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ന്ത​ള​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മ​ല്ല

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽ ന​ല്ലൊ​രു പ​ങ്കും പ​ന്ത​ള​ത്തെ​ത്തി​യാ​ണ് പോ​കു​ന്ന​ത്. എ​ന്നാ​ൽ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ന്ത​ള​ത്ത് നേ​ര​ത്തേത​ന്നെ ആ​രം​ഭി​ച്ച് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് കൊ​ട്ടാ​രം നി​ർ​വാ​ഹ​കസം​ഘം സെ​ക്ര​ട്ട​റി സു​രേ​ഷ് വ​ർ​മ പ​റ​ഞ്ഞു.

പ​ന്ത​ള​ത്തും സ്പോ​ട്ട് ബു​ക്കിം​ഗ് സം​വി​ധാ​നം വേ​ണം. മു​ൻ​കാ​ല​ങ്ങ​ളി​ൽ​പ​ന്ത​ള​ത്തും സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​ണ്. ഓ​രോ വ​ർ​ഷ​വും പ​ന്ത​ള​ത്തെ​ത്ത​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടിവ​രി​ക​യാ​ണ്. തി​രു​വാ​ഭ​ര​ണ യാ​ത്ര​യി​ൽ ഭ​ക്ത​ർ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ നിർവഹിക്കാനുള്ള സൗകര്യവും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സ് സം​വി​ധാ​നവും ഏ​ർ​പ്പെ​ടു​ത്ത​ണം.

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ലു​ണ്ടാ​ക​ണം. പ​ന്പാ ന​ദി​യി​ൽ തു​ണി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തു​പോലുള്ള ആ​ചാ​ര​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ൽ ഇ​ല്ല. ഇ​രു​മു​ടി​ക്കെ​ട്ടി​ൽ എ​ന്തെ​ല്ലാം സാ​ധ​ന​ങ്ങ​ളാ​കാ​മെ​ന്ന​തു സം​ബ​ന്ധി​ച്ചു ഭ​ക്ത​രി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക​ണം. ഭ​ക്ത​രു​ടെ ക്ഷേ​മ​വും സു​ഖ​ദ​ർ​ശ​ന​വു​മാ​ക​ണം തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും സു​രേ​ഷ് വ​ർ​മ പ​റ​ഞ്ഞു.

ദേശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക​ണം

ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഇ​നി​യും വൈ​ക​രു​തെ​ന്ന് അ​യ്യ​പ്പ​സേ​വാ​സം​ഘം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​വി​ജ​യ​കു​മാ​ർ‌. ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി ശ​ബ​രി​മ​ല​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ തീ​ർ​ഥാ​ട​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സീ​ പ്ലെ​യി​ൻ ഇ​റ​ങ്ങി​യി​ട്ടും ശ​ബ​രി​മ​ല​യി​ൽ ഇ​പ്പോ​ഴും തി​ര​ക്ക് നിയ​ന്ത്രി​ക്കു​ന്ന​ത് വ​ടം കെ​ട്ടി​യാ​ണെ​ന്നു​ള്ള​ത് ല​ജ്ജാ​ക​ര​മാ​ണ്.

തീ​ർ​ഥാ​ട​ക​ർ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കു​ന്നി​ല്ല. മു​പ്പ​തോ​ളം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഏ​കോ​പ​നം ഉ​ണ്ടാ​കു​ന്നി​ല്ല. സീ​നി​യ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ച് ഏ​കോ​പ​നം ശ​ക്ത​മാ​ക്കാ​ൻ നി​യ​മനി​ർ​മാ​ണം വേ​ണം.

ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​കാ​ല പ​രി​ച​യം ഉ​ണ്ടാ​ക​ണം. കൂ​ടു​ത​ൽ പേ​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റാ​നും അ​തു​വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ഭ​ക്ത​ർ​ക്കും അ​തു സാ​ധ്യ​മാ​ക്കാ​നും ന​ട​പ​ടി വേ​ണം.

പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണം.​നി​ല​വി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ​മാ​ത്ര​മാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗു​ള്ള​ത്. ദ​ർ​ശ​ന സൗ​ക​ര്യം ല​ഭി​ക്കാ​തെ ആ​രേ​യും തി​രി​ച്ച​യ​ക്ക​രു​ത്. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നുമാ​യി​ട്ടി​ല്ലെ​ന്നും വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ പ്ര​സം​ഗി​ച്ചു.