മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക ടൗൺ പള്ളിയിലെ തിരുനാളാഘോഷം ഇന്നു മുതൽ 24 വരെ നടക്കും. ഇന്ന് വൈകുന്നേരം 4.50ന് വികാരി ഫാ ഫിലിപ്പ് വട്ടമറ്റം കൊടിയേറ്റും. ഇന്നു മുതൽ 16 വരെയും 18 മുതൽ 22 വരെയും രാവിലെ 6.45നും വൈകുന്നേരം അഞ്ചിനും കുർബാന.
വികാരി ജനറാൾ ഫാ. ഡോ.ഐസക് പറപ്പള്ളിൽ, ഫാ. കുര്യൻ കിഴക്കേക്കര, ഫാ. ജോൺ കരപ്പനശേരിമലയിൽ, ഫാ. ഫിലിപ് വട്ടമറ്റം, ഫാ. തോമസ് മണ്ണിൽ, ഫാ. ചെറിയാൻ ആലുങ്കൽ, ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പ, ഫാ. അലക്സ് കണ്ണമല, ഫാ. മാത്യു തടത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
23ന് രാവിലെ പരേതർക്കുവേണ്ടി കുർബാന, എട്ടിനു സെമിത്തേരിയിൽ ധൂപപ്രാർഥന ഫാ. ജോസഫ് കുളക്കുടി കാർമികനാകും. വൈകുന്നേരം നാലിന് ടൗൺ കുരിശടിയിൽ ചെണ്ടമേളം, ബാൻഡ്മേളം,ന ആറിനു മടുക്കോലി കുരിശടിയിൽ സന്ധ്യാപ്രാർഥന, ഫാ. തോമസുകുട്ടി പതിനെട്ടിൽ കാർമികത്വം വഹിക്കും.
ഫാ. മാത്യു പുളിച്ചമാക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് മുശാരിക്കവല, ബഥനിമഠം, ബൈപാസ്, ടൗൺചുറ്റി പള്ളിയിലേക്കു റാസ, 8.30ന് സമാപന ആശീർവാദം, ഒന്പതിന് ശിങ്കാരിമേളം, ബാൻഡ്മേളം, 24ന് രാവിലെ 8.25ന് ബിഷപ് ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം, ഒന്പതിന് കുർബാന,പ്രസംഗം, 11ന് പ്രദക്ഷിണം,
11.15ന് സമ്മാനദാനം, തിരുനാൾ കൊടിയിറക്ക് 11.30ന് നേർച്ചവിളമ്പ്, രാത്രി ഏഴിന് ഗാനമേള. ഫാ. ഫിലിപ് വട്ടമറ്റം (വികാരി), പി.വി. മൈക്കിൾ (സെക്രട്ടറി), രാജൻ മാത്യു (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.