ശ​ബ​രി വി​മാ​ന​ത്താ​വ​ളം: കൊ​ടു​മ​ൺ പ്ലാ​ന്‍റേ​ഷ​നി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു
Thursday, November 14, 2024 4:37 AM IST
കൊ​ടു​മ​ൺ: പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല കൂ​ടി ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി വ​ന്ന​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ശ​ബ​രി എ​യ​ർ​പോ​ർ​ട്ട് ക​മ്മി​റ്റി കൊ​ടു​മ​ൺ ജം​ഗ്ഷ​നി​ൽ മ​ൺ​ചി​രാ​ത് തെ​ളി​ച്ചു.
ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ലാ​ൻ്റേ​ഷ​ൻ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ റ​വ​ന്യു പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ ശ​ബ​രി വി​മാ​ന​ത്താ​വ​ളം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​തു​ജ​നം.

പ​രി​സ്ഥി​തി, വ​ന്യ ജീ​വി, കു​ടി​യൊ​ഴി​പ്പി​ക്ക​ൽ, നി​യ​മ​പ്ര​ശ്ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​ക​രു​തെ​ന്നും അ​വി​ടെ മ​ല​നി​ര​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി പ​ദ്ധ​തി ആ​രം​ഭി​ച്ചാ​ൽ വ​യ​നാ​ട് പോ​ലെ​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​ത്ത പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ബി. ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ഭാ​നു​ദേ​വ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.