വി​സ്മ​യ​മാ​യി പാ​ത്ത​ടു​ക്ക​ത്തെ ഒ​റ്റ​ത്തൂ​ണ്‍ ചെ​ങ്ക​ല്ല​റ
Monday, November 11, 2024 5:30 AM IST
ക​രി​ന്ത​ളം: മ​ഹാ​ശി​ല കാ​ല​ഘ​ട്ട​ത്തി​ലെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളാ​യ ചെ​ങ്ക​ല്ല​റ​ക​ളി​ല്‍ ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തു​ന്ന ഒ​റ്റ​ത്തൂ​ണ്‍ ചെ​ങ്ക​ല്ല​റ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കി​നാ​നൂ​ര്‍- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പാ​ത്ത​ടു​ക്ക​ത്ത് ക​ണ്ടെ​ത്തി.

ച​രി​ത്ര ഗ​വേ​ഷ​ക​ന്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, പ്രാ​ദേ​ശി​ക പു​രാ​വ​സ്തു ഗ​വേ​ഷ​ക​ന്‍ സ​തീ​ശ​ന്‍ കാ​ളി​യാ​നം എ​ന്നി​വ​ര്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​രി​ന്ത​ളം പാ​ത്ത​ടു​ക്ക​ത്ത് ഇ.​വി. രാ​ധ​യു​ടെ പ​റ​മ്പി​ല്‍ അ​മ്പ​തി​ല​ധി​കം വ​ര്‍​ഷം മു​ന്പേ നി​ധി​വേ​ട്ട​ക്കാ​ര്‍ ക​വാ​ട​ത്തി​ലെ അ​ട​പ്പ്(​വാ​തി​ൽ) ന​ശി​പ്പി​ച്ച നി​ല​യി​ലു​ള്ള ഗു​ഹ മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലെ ച​രി​ത്ര​ശേ​ഷി​പ്പാ​യ ചെ​ങ്ക​ല്ല​റ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

സാ​ധാ​ര​ണ കാ​ണാ​റു​ള്ള ചെ​ങ്ക​ല്ല​റ​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ധ്യ​ത്തി​ല്‍ ഒ​രു തൂ​ണോ​ടു കൂ​ടി ഉ​ള്‍​ഭാ​ഗ​ത്ത് വൃ​ത്താ​കൃ​തി​യി​ലാ​ണ് പാ​ത്ത​ടു​ക്ക​ത്തെ ചെ​ങ്ക​ല്ല​റ കൊ​ത്തി​യു​ണ്ടാ​ക്കി​യ​ത്. ഒ​ര​ടി വ്യാ​സ​ത്തി​ല്‍ ചെ​ങ്ക​ല്ല് വൃ​ത്താ​കൃ​തി​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത തൂ​ണി​ന് നാ​ല​ടി ഉ​യ​ര​മു​ണ്ട്.

ക​വാ​ട​ത്തി​ന് ഒ​ന്ന​ര​യ​ടി വീ​തി​യും മൂ​ന്ന​ടി ഉ​യ​ര​വു​മു​ണ്ട്. ക​വാ​ട​ത്തി​ലും ചെ​ങ്ക​ല്ല​റ​യു​ടെ ഉ​ള്‍​ഭാ​ഗ​ത്തും ഒ​ന്ന​ര​യ​ടി​യി​ലേ​റെ മ​ണ്ണ് ഒ​ലി​ച്ചു​വ​ന്നു കി​ട​ക്കു​ന്നു​ണ്ട്. മ​ണ്ണി​നു മു​ക​ള്‍ ഭാ​ഗ​ത്ത് മ​ണ്‍​പാ​ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കി​ട​ക്കു​ന്നു​ണ്ട്.

പാ​ത്ത​ടു​ക്ക​ത്തി​ന് പു​റ​മെ ഉ​മി​ച്ചി​പ്പൊ​യി​ലി​ലും തെ​ങ്ക​ന്‍ ബ​ങ്ക​ള​ത്തും ഒ​റ്റ​ത്തൂ​ണോ​ട് കൂ​ടി​യ ചെ​ങ്ക​ല്ല​റ ഉ​ണ്ടെ​ങ്കി​ലും അ​വ​യു​ടെ മു​ക​ളി​ല്‍ മ​ധ്യ​ഭാ​ഗ​ത്ത​ല്ല തൂ​ണു​ക​ള്‍ എ​ന്ന​തും മു​ക​ള്‍ ഭാ​ഗ​ത്ത് വൃ​ത്താ​കൃ​തി​യി​ലു​ള്ള ദ്വാ​ര​മു​ണ്ട് എ​ന്ന​തും പ​ത്ത​ടു​ക്ക​ത്തെ ചെ​ങ്ക​ല്ല​റ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. തൂ​ണോ​ടു​കൂ​ടി​യ​തും അ​ല്ലാ​ത്ത​തു​മാ​യി നൂ​റ്റ​മ്പ​തി​ല​ധി​കം ചെ​ങ്ക​ല്ല​റ​ക​ള്‍ ജി​ല്ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പാ​ത്ത​ടു​ക്ക​ത്തെ ചെ​ങ്ക​ല്ല​റ മാ​ത്ര​മാ​ണ് മ​ധ്യ​ഭാ​ഗ​ത്ത് വൃ​ത്താ​കൃ​തി​യി​ല്‍ ദ്വാ​ര​മി​ല്ലാ​തെ​യു​ള്ള ഒ​റ്റ​ത്തൂ​ണ്‍ ചെ​ങ്ക​ല്ല​റ.

മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലെ സം​സ്‌​കാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​യ ചെ​ങ്ക​ല്ല​റ​ക​ളി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു കാ​ലോ​ടു കൂ​ടി​യ​തും നാ​ലു ക​ലോ​ടു കൂ​ടി​യ​തു​മാ​യ മ​ണ്‍​പാ​ത്ര​ങ്ങ​ളും ഇ​രു​മ്പാ​യു​ധ​ങ്ങ​ളും നി​ക്ഷേ​പി​ക്കാ​റു​ണ്ട്. മു​ക​ളി​ല്‍ കാ​ണു​ന്ന ദ്വാ​ര​ത്തെ വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​രി​ത്ര​കാ​ര​ന്‍​മാ​ര്‍ ബ​ന്ധ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും മു​ക​ളി​ല്‍ ദ്വാ​ര​മി​ല്ലാ​ത്ത പാ​ത്ത​ടു​ക്ക​ത്തും കൂ​ടോ​ലി​ലു​മു​ള്ള ചെ​ങ്ക​ല്ല​റ​ക​ള്‍ മു​ന്‍ നി​ഗ​മ​ന​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.