ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഴ​യ​ങ്ങാ​ടി ലേ​ബ​ർ വെ​ൽ​ഫെ​യ​ർ സ​ഹ. സം​ഘ​ത്തി​ൽ 1.32 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി
Tuesday, November 12, 2024 7:00 AM IST
ക​ണ്ണൂ​ർ: ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഴ​യ​ങ്ങാ​ടി ലേ​ബ​ർ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. 2023-24 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ത്തി​ൽ 1.32 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ശോ​ഷ​ണം ന​ട​ന്ന​താ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഘ​ത്തി​ന് നി​ല​വി​ലെ ആ​സ്തി​യേ​ക്കാ​ൾ കൂ​ടു​ത​ൽ ബാ​ധ്യ​ത​യാ​ണെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​ഘ​ത്തി​ന്‍റെ ചെ​ല​വി​നു​ള്ള വ​രു​മാ​നം പോ​ലു​മി​ല്ലെ​ന്നും ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് അം​ഗ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളോ സെ​ക്ര​ട്ട​റി​യോ ജീ​വ​ന​ക്കാ​രോ പ​രി​ശോ​ധി​ച്ച് വ്യ​ക്ത​മാ​യി ശി​പാ​ർ​ശ ചെ​യ്യാ​തെ​യാ​ണ് അ​പേ​ക്ഷ​ക​ളി​ൽ വാ​യ്പ അ​നു​വ​ദി​ച്ച​തെ​ന്ന​താ​ണ് മ​റ്റൊ​രു ക്ര​മ​ക്കേ​ട്. ഭൂ​രി​ഭാ​ഗം സ്വ​ത്ത് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലും അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ആ​രും ഒ​പ്പു​വ​ച്ചി​ട്ടി​ല്ല. സ്ഥ​ല​ത്തി​ന്‍റെ മ​തി​പ്പു​വി​ല​യു​ടെ 35 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള തു​ക മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ചി​ല​ർ​ക്ക് 60 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രെ ന​ൽ​കി​യി​ട്ടു​ണ്ട്.

സ്വ​ത്ത് പ​ണ​യ​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് വാ​യ്പ അ​നു​വ​ദി​ക്കാ​വു​ന്ന പ​രി​ധി​യെ​ങ്കി​ലും ഇ​തി​ലും കൂ​ടു​ത​ൽ ന​ൽ​കി​യി​ട്ടു​മു​ണ്ട്. സ്ഥ​ല​ത്തി​ന്‍റെ വാ​ല്യു​വേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ലും ഇ​ല്ലാ​തെ​യാ​ണ് വാ​യ്പ ന​ൽ​കി​യെ​ത​ന്നും ക​ണ്ടെ​ത്തി. കൃ​ത്യ​മാ​യ അ​പേ​ക്ഷ​ക​ൾ പോ​ലു​മി​ല്ലാ​തെ​യും വാ​യ്പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​രു സെ​ക്യൂ​രി​റ്റി​യു​മി​ല്ലാ​തെ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ ആ​ൾ ജാ​മ്യ​ത്തി​ൽ മാ​ത്ര​മാ​യി പ​ത്തു​ല​ക്ഷം വ​രെ ബി​സി​ന​സ് വാ​യ്പ​യും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 1.25 കോ​ടി രൂ​പ ന​ൽ​കി​യ​തി​ൽ 77.99 ല​ക്ഷം രൂ​പ കു​ടി​ശി​ക​യാ​ണെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വാ​യ്പ അ​പേ​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും വാ​യ്പാ രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലും വ​ലി​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ട​പ്പു​വ​ർ​ഷം ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ന​ൽ​കി​യ 32.94 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ 16.55 ല​ക്ഷം രൂ​പ കു​ടി​ശി​ക​യാ​ണ്. സം​ഘം ഇ​തു​വ​രെ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​ഹ​ക​ര​ണ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.