കു​ടി​യേ​റ്റ മ്യൂ​സി​യം കാ​ണാ​ൻ പ​തി​റ്റാ​ണ്ടി​ലേ​ക്ക് നീ​ളു​ന്ന കാ​ത്തി​രി​പ്പ്
Monday, November 11, 2024 5:30 AM IST
ബേ​ബി സെ​ബാ​സ്റ്റ്യ​ൻ

ചെ​മ്പ​ന്തൊ​ട്ടി: ഉ​ത്ത​ര മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ മാ​ർ​ഗ​ദീ​പ​മാ​യി​രു​ന്ന ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ സ്മാ​ര​ക​മാ​യി ചെ​മ്പ​ന്തൊ​ട്ടി​യി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ച കു​ടി​യേ​റ്റ മ്യൂ​സി​യം നീ​ണ്ട ഒ​മ്പ​തു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും എ​ങ്ങു​മെ​ത്താ​തെ അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും ഇ​പ്പോ​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണു​ള്ള​ത്.

ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​ക്ക് സ​മീ​പം ത​ല​ശേ​രി അ​തി​രൂ​പ​ത 99 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് 2015 ലാ​ണ് മ്യൂ​സി​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത​ല്ലാ​തെ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കി​റ്റ്കോ ആ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് കു​ടി​യേ​റ്റ കാ​ല​ത്തെ പു​രാ​വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി മ​റ്റൊ​രു കെ​ട്ടി​ടം​കൂ​ടി പ​ണി​ത​ത്.

പു​രാ​വ​സ്തു വ​കു​പ്പി​ൽ​നി​ന്ന് 1.65 കോ​ടി​യും മു​ൻ എം​എ​ൽ​എ​യും സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​സി. ജോ​സ​ഫി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള 50 ല​ക്ഷ​വും ചേ​ർ​ന്ന് 2.15 കോ​ടി രൂ​പ​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ തു​ക സ​ർ​ക്കാ​രി​ൽ​നി​ന്ന് ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് മാ​സ​ങ്ങ​ളാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന​റി​യു​ന്നു. പി​ണ​റാ​യി ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല. നി​ർ​മാ​ണ​പ്ര​വൃ​ത്തി നി​ല​ച്ച​തി​നാ​ൽ കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​സ​ര​ത്തും ഇ​പ്പോ​ൾ കാ​ടു​ക​ൾ പ​ട​ർ​ന്നു.

ഇ​തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ മ്യൂ​സി​യം സ​ജ്ജ​മാ​ക്കാ​നു​ള​ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മ്യൂ​സി​യ​ത്തി​ൽ സം​ര​ക്ഷി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട പു​രാ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​വും അ​ലം​ഭാ​വ​ത്തി​ലാ​ണ്. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മീ​പ മേ​ഖ​ല​യി​ലെ കാ​ക്ക​ണ്ണ​ൻ​പാ​റ​യി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ക​ലാ​ഗ്രാ​മ​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. മ്യൂ​സി​യം നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ്ര​മു​ഖ ച​രി​ത്ര​കാ​ര​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ സെ​മി​നാ​ർ ന​ട​ത്തു​ക​യും മ്യൂ​സി​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​വ​യെ​ന്തൊ​ക്കെ​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ല​ബാ​ർ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ, രേ​ഖ​ക​ൾ, തി​രു​വി​താം​കൂ​ർ ച​രി​ത്രം ഉ​ൾ​പ്പെ​ടെ മു​ൻ​കാ​ല ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ, കു​ടി​യേ​റ്റ​ക്കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഴ​യ കാ​ല ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ മ്യൂ​സി​യ​ത്തി​ൽ സ്ഥാ​പി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യി​രു​ന്ന മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ മ്യൂ​സി​യ​ത്തി​നു മു​ന്നി​ലെ റോ​ഡ​രി​കി​ലാ​യി സ്ഥാ​പി​ക്കും. മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള പ​ഴ​യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​കു​ന്ന​വ ക​ണ്ടെ​ത്താ​ൻ സ​ർ​വേ​യും ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ൽ റോ​ഡി​ൽ​നി​ന്ന് മ്യൂ​സി​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് ടാ​റിം​ഗും ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും കൂ​ടു​ത​ൽ കാ​ട്ക​യ​റി ന​ശി​ക്കും മു​മ്പ് മ്യൂ​സി​യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​ടി​യേ​റ്റ ക​ർ​ഷ​ക​സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.