യൂ​ത്ത് ഫ്ര​ണ്ട്-​എം നി​വേ​ദ​നം ന​ൽ​കി
Tuesday, November 12, 2024 7:00 AM IST
ക​ണ്ണൂ​ർ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നു​മാ​യി ഒ​ട്ടേ​റെ വാ​യ്പാ പ​ദ്ധ​തി​ക​ൾ ന​ൽ​കി​വ​രു​ന്ന കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ന്‍റെ ജി​ല്ലാത​ല ഓ​ഫീ​സ് ക​ണ്ണൂ​രി​ൽ ആ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം നേ​താ​ക്ക​ൾ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന് നി​വേ​ദ​നം ന​ൽ​കി.

ജി​ല്ല​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ചെർക്ക​ള​യി​ലു​ള്ള റീ​ജ​ണ​ൽ ഓ​ഫീ​സി​നെ​യാ​ണു സ​മീ​പി​ക്കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്പ, ചി​കി​ത്സാ വാ​യ്പ, വി​വാ​ഹ വാ​യ്പ, വീ​ട് നി​ർ​മാ​ണ വാ​യ്പ, സ്വ​യം തൊ​ഴി​ലി​നു​ള്ള വാ​യ്പ അ​ട​ക്ക​മു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ സേ​വ​ന​ങ്ങ​ൾ ജി​ല്ല​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കാ​ൻ ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി ജി​ല്ലാ​ത​ല ഓ​ഫീ​സ് വ​രു​ന്ന​ത് ഗു​ണ​ക​ര​മാ​കും.

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ കു​മ്പു​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ഷ​ൻ ഓ​ലി​ക്ക​ൽ, പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ കൈ​പ്പ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു നി​വേ​ദ​നം ന​ൽ​കി​യ​ത്.