ആ​ഴ​ക്ക​ട​ല്‍ കീ​ഴ​ട​ക്കി ഷാ​ജി
Tuesday, November 12, 2024 7:00 AM IST
ക​ണ്ണൂ​ര്‍: തി​ര​യൊ​ഴി​യാ​ത്ത മു​ഴു​പ്പി​ല​ങ്ങാ​ട് ക​ട​ലി​നെ​യും ക​ട​ലി​ന് സ​മാ​ന്ത​ര​മാ​യി ക​ട​പ്പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യ ജ​ന​സാ​ഗ​ര​ത്തെ​യും സാ​ക്ഷി​നി​ര്‍​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പി. ​ഷാ​ജി ന​ട​ത്തി​യ സാ​ഹ​സി​ക നീ​ന്ത​ല്‍ പ്ര​ക​ട​നം കാ​ഴ്ച​ക്കാ​ര്‍​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി മാ​റി. റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ജീ​വ​ന​ക്കാ​ര​നും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ ഷാ​ജി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​ശ​സ്ത അ​ത്‌​ല​റ്റ് മ​റി​യ ജോ​സും സം​ഘ​വു​മാ​ണ് നീ​ന്ത​ലി​നി​റ​ങ്ങി​യ​ത്. മു​ഴു​പ്പി​ല​ങ്ങാ​ട് തെ​റി​മ്മ​ല്‍ ഭാ​ഗ​ത്തു​നി​ന്നും ആ​രം​ഭി​ച്ച നീ​ന്ത​ൽ ശ്രീ​നാ​രാ​യ​ണ മ​ന്ദി​രം ബീ​ച്ച് ഭാ​ഗ​ത്താ​ണ് അ​വ​സാ​നി​ച്ച​ത്. മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം നീ​ന്തി. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം ആ​ഴ​ക്ക​ട​ലി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ര​യി​ല്‍ അ​വ​സാ​നി​ച്ച ആ​ഴ​ക്ക​ട​ല്‍ നീ​ന്ത​ലും ഷാ​ജി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക, ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ സ​ന്ദേ​ശം പ​ക​ര്‍​ന്നു ന​ല്‍​കു​ക, നീ​ന്ത​ലി​ന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക, പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ജീ​വി​ത​വും സം​ര​ക്ഷി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ല്‍, റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ആ​സ്റ്റ​ര്‍ വോ​ള​ണ്ടി​യേ​ഴ്‌​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന പ​രി​പാ​ടി ക​ണ്ണൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സു​രേ​ഷ് ച​ന്ദ്ര​ബോ​സും വൈ​കു​ന്നേ​രം ന​ട​ന്ന പ​രി​പാ​ടി ക​ണ്ണൂ​ര്‍ അ​സി. ക​ള​ക്ട​ര്‍ സാ​യി കൃ​ഷ്ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.