ക​രി​യ​ർ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ; സ്ഥ​ലം കൈ​മാ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി
Tuesday, November 12, 2024 7:00 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ച ക​രി​യ​ർ ഡവ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന് ക​ണ്ട​ങ്കാ​ളി വി​ക​സ​ന സ​മി​തി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​ന്ന 12 സെ​ന്‍റ് ഭൂ​മി ര​ജി​സ്ട്ര​ർ ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യാ​യ​താ​യി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. 2022-23 വ​ർ​ഷ​മാ​ണ് പ​യ്യ​ന്നൂ​ർ കേ​ന്ദ്ര​മാ​യി ക​രി​യ​ർ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി​യാ​യ​ത്.

സ്വ​ദേ​ശ​ത്തെയും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ, ഉ​പ​രി​പ​ഠ​ന അ​ഭി​രു​ചി മ​ന​സി​ലാ​ക്കാ​ൻ സൈ​ക്കോ​മെ​ട്രി​ക് ടെ​സ്റ്റു​ക​ൾ, ഉ​പ​രി​പ​ഠ​ന മേ​ഖ​ല​യെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ൽ,വി​വി​ധ തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ, പി​എ​സ്‌​സി, യു​പി​എ​സ്‌​സി, സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​രം സെ​ന്‍റ​റു​ക​ളി​ൽ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, ക​ണ്ട​ങ്കാ​ളി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.