400 കെ.​വി വൈ​ദ്യു​ത ലൈ​ൻ: ന​ഷ്ട പ​രി​ഹാ​ര തീ​രു​മാ​നം വൈ​കു​ന്നു; ഭൂ​വു​ട​മ​ക​ൾ ആ​ശ​ങ്ക​യി​ൽ
Tuesday, November 12, 2024 7:00 AM IST
ഇ​രി​ട്ടി: വ​യ​നാ​ട് ക​രി​ന്ത​ളം 400 കെ.​വി ലൈ​ൻ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം വൈ​കു​ന്ന​ത് ഭൂ​വു​ട​മ​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മ​ന്ത്രി​ത​ല​ത്തി​ലും തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ത​ല​ത്തി​ലും നി​ര​വ​ധി ച​ർ​ച്ച​കൾ ന​ട​ന്നു​വെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച തീ​രു​മാ​നം നീ​ണ്ടു​പോ​കു​ക​യാ​ണ്. 2016 ലാ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ആ​കാ​ശ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി ലൈ​ൻ പോ​കു​ന്ന വ​ഴി​ക​ളി​ൽ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ന്തി​നാ​ണ് ക​ല്ലു​ക​ളി​ട്ട​തെ​ന്ന് സ്ഥ​ല ഉ​ട​മ​ക​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ക​ല്ലു​ക​ൾ ഇ​ട്ട​ത് എ​ന്ത് ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന് സ്ഥ​ല​മു​ട​മ​ക​ൾ അ​റി​യു​ന്ന​തും പ്ര​വൃ​ത്തി ത​ട​ഞ്ഞ​തും. പ​ല​ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും പ്ര​ശ്നം തീ​രു​മാ​ന​മാ​കാ​ഞ്ഞ​തി​നാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ട​വ​ർ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ്

ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ലെ അ​പ​ര്യാ​പ്ത​ത​യാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​നി​ട​യാ​ക്കി​യ​ത്. ആ​ദ്യ പാ​ക്കേ​ജ് പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​രു ആ​റി​ന് (2.5 സെ​ന്‍റ് ) ന്യാ​യ വി​ല​യു​ടെ ര​ണ്ടി​ര​ട്ടി​യു​ടെ 85 ശ​ത​മാ​ന​വും ലൈ​ൻ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ത്തി​ന് ന്യാ​യ വി​ല​യു​ടെ ര​ണ്ടി​ര​ട്ടി​യു​ടെ 15 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ക​ർ​ഷ​ക​ർ ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കെ​എ​സ്ഇ​ബി ക​ർ​ണാ​ട​ക മോ​ഡ​ൽ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചു​വെ​ങ്കി​ലും ക​ർ​ഷ​ക​ർ ഇ​തും അ​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ക​ർ​ണാ​ട​ക മോ​ഡ​ൽ പാ​ക്കേ​ജി​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്ത് ന്യാ​യ​വി​ല​യു​ടെ നാ​ലി​ര​ട്ടി​യു​ടെ 85 ശ​ത​മാ​ന​വും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്ത് ന്യാ​യ​വി​ല​യു​ടെ ര​ണ്ടി​ര​ട്ടി​യു​ടെ 15 ശ​ത​മാ​ന​വു​മാ​യി​രു​ന്നു.

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം

നി​ല​വി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​പ്ര​കാ​രം ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സെ​ന്‍റി​ന് ഒ​രു ല​ക്ഷം രൂ​പ​യും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തി​ന് സെ​ന്‍റി​ന് 50000 രൂ​പ​യും ന​ൽ​ക​ണ​മെ​ന്നാ​ണ്. അ​ല്ലെ​ങ്കി​ൽ യ​ഥാ​ക്ര​മം ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന് ന്യാ​യ​വി​ല​യു​ടെ 10 ഇ​ര​ട്ടി​യും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തി​ന് അ​ഞ്ചി​ര​ട്ടി എ​ന്നൊ​രു പാ​ക്കേ​ജും ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സം​യു​ക്ത ആ​ക്‌‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ഈ ​തീ​രു​മാ​നം എം​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ അ​റി​യി​ച്ചി​രു​ന്നു. അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന​ല്ലാ​തെ ആ​രും വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ യോ​ഗ​ത്തി​ലും മ​ന്ത്രി ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കും എ​ന്ന​ല്ലാ​തെ മ​റ്റൊ​രു​റ​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

125 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പ​ദ്ധ​തി​ക്ക് ഏ​ക​ദേ​ശം 1500 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യാ​ണ് ന​ഷ്ട​പ്പെ​ടു​ക. ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​തി​ടെ പ​ല​രു​ടെ​യും സ്ഥ​ല​ങ്ങ​ൾ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന വി​ഷ​യം സ്ഥ​ല​ത്തി​ന്‍റെ വി​ല​യി​ടി​വാ​ണ്.

അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ സ​മീ​പ​ത്തെ സ്ഥ​ലം പോ​ലും വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന ഗു​രു​ത​ര പ്ര​ശ്ന​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്രോ​ട്ടോ​കോ​ൾ നി​ല​വി​ൽ വ​ന്ന​താ​ണ് ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​നൗ​ദ്യോ​ഗി​ക​മാ​യി ഇ​പ്പോ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.