മാലോം: കെസിവൈഎം തലശേരി അതിരൂപതയിൽ സംഘടിപ്പിക്കുന്ന നസ്രാണി കാർണിവലിന് തുടക്കമായി. കാർണിവലിന്റെ അതിരൂപതാതല ഉദ്ഘാടനം മാലോം ഫൊറോനയുടെ നേതൃത്വത്തിൽ ചുള്ളി സെന്റ് മേരീസ് ഇടവകയിൽ നടന്നു. മാലോം ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, വിപിൻ ജോസഫ്, എമിൽ നെല്ലംകുഴി, ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, സിസ്റ്റർ ജോസ്ന എസ്എച്ച്, റോസ് തോട്ടത്തിൽ, അഖിൽ നെല്ലിക്കൽ, അപർണ സോണി, പി.ജെ ജോയൽ, സോന സാബു ചിറയിൽ, ബിബിൻ അറയ്ക്കൽ, ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ, സിസ്റ്റർ ഹെലൻ എസ്എച്ച് എന്നിവർ പ്രസംഗിച്ചു.
അതിരൂപതയുടെ മുഴുവൻ യൂണിറ്റുകളിലും നാല് ഇടവകകളായി തിരിച്ചു നടത്തുന്ന നസ്രാണി കാർണിവലിൽ സമുദായികം എന്ന പേരിൽ ക്രൈസ്തവ സമുദായം നേരിടുന്ന വിഷയങ്ങളെക്കുറിച്ചുള്ള പഠനം, പഴമ എന്ന പേരിൽ കുടിയേറ്റ ചരിത്രത്തെക്കുറിച്ചുള്ള സംവാദം, സീറോ മലബാർ സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമായുള്ള നസ്രാണി കലാരൂപങ്ങളുടെ അവതരണം എന്നിവ നടക്കും.