‘വ​ഴി​ക്ക​ട​വ് പൊ​ന്നാ​ങ്ക​യം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം’
Sunday, October 6, 2024 5:05 AM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വ് പൊ​ന്നാ​ങ്ക​യം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പു​ന്ന​ക്ക​ൽ മേ​ഖ​ലാ നേ​തൃ​ത്വ​യോ​ഗം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ന്നും ന​ട​ത്താ​തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യി​രു​ന്ന പ്ര​സ്തു​ത റോ​ഡ്, ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച​തോ​ടു​കൂ​ടി കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​നി​യും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ട​ന​ടി ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ക്ഷോ​ഭ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വി​ൽ ന​ട​ന്ന യോ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പൈ​മ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി​ജോ വ​ട​ക്കേ​ൻ​തോ​ട്ട​ത്തി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, ദി​നീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സ​ണ്ണി കു​ന്നും​പു​റ​ത്ത്, ബേ​ബി കു​ന്ന​പ്പ​ള്ളി, തോ​മ​സ് തു​റു​വേ​ലി​ൽ, ജോ​ണി മ​ണി​മ​ല​ത്ത​റ​പ്പി​ൽ, അ​നി​ൽ പു​തു​പ്പ​റ​മ്പി​ൽ, മാ​നു​വ​ൽ കാ​ര​ക്കാ​ട്ട്, നി​ധി​ൻ ജോ​ർ​ജ്, റോ​ജ​ൻ പെ​രു​മ​ന, ബാ​ജി സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ ജോ​ർ​ജ്, ഷി​ബു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.