വാ​ഴ​ക​ളി​ൽ ഇ​ല​തീ​നി പു​ഴു​ശ​ല്യം രൂ​ക്ഷ​മാ​യി
Thursday, October 3, 2024 3:47 AM IST
കൊ​യി​ലാ​ണ്ടി: നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ വാ​ഴ​ക​ളി​ൽ പു​ഴു​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. കൊ​യി​ലാ​ണ്ടി മേ​ഖ​ല​യി​ൽ പ​ന്ത​ലാ​യ​നി, വി​യ്യൂ​ർ, പു​ളി​യ​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ലാ​ണ് ഇ​ല​തീ​നി പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണം.

വാ​ഴ​യു​ടെ ഇ​ല​ക​ളാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. നേ​ന്ത്ര​വാ​ഴ, ഏ​ത്ത​വാ​ഴ, നാ​ട​ൻ, പൂ​വ​ൻ, ക​ദ​ളി, മൈ​സൂ​ർ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട വാ​ഴ​ക​ളു​ടെ കൂ​ന്പി​ല​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ൽ പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണം. ക്ര​മേ​ണ മ​റ്റു ഇ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ച്ച് അ​വ​യു​ടെ പ​ച്ച നി​റം ന​ഷ്ട​പ്പെ​ട്ട് വെ​ളു​ത്ത ടി​ഷ്യു പേ​പ്പ​ർ പോ​ലെ രൂ​പ​മാ​റ്റം സം​ഭ​വി​ക്കു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ഴ​ത്ത​ടി​യി​ലും ഇ​വ ചെ​റി​യ സു​ഷി​ര​ങ്ങ​ളു​ണ്ടാ​ക്കി കാ​ന്പി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ വാ​ഴ​ക​ൾ ത​ണ്ടൊ​ടി​ഞ്ഞു നി​ലം പ​തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ കു​ല​ച്ച വാ​ഴ​ക​ളും ന​ശി​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഇ​ല​തീ​നി​പ്പു​ഴു​ക്ക​ളു​ടെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.