റോ​ഡ് കെെ​യേ​റി ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച​താ​യി പ​രാ​തി
Friday, October 4, 2024 4:35 AM IST
മൈ​ക്കാ​വ് : പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കൂ​ട​ത്താ​യി-​കോ​ട​ഞ്ചേ​രി റോ​ഡി​ൽ മൈ​ക്കാ​വ് വ​ള​വി​ൽ സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി റോ​ഡ് കെെ​യേ​റി ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച​താ​യി കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ കൊ​ടു​വ​ള്ളി പി​ഡ​ബ്ലു​ഡി എ​ന്‍​ജീ​നീ​യ​ര്‍ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഓ​വു​ചാ​ലി​ന്‍റെ സ്ഥ​ലം കെെ​യേ​റി​യ​താ​യി കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ത​ന്മൂ​ലം ഇ​തു​വ​ഴി ന​ട​ന്നു പോ​കു​ന്ന യാ​ത്ര കാ​ർ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മ​റ്റൊ​രു വാ​ഹ​നം വ​രു​മ്പോ​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൂ​ട​ത്താ​യ് സൗ​ഹൃ​ദ ക​ർ​ഷ​ക സം​ഘം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും പി.​കെ. മൈ​ക്കി​ൾ, തോ​മ​സ് ത​റ​ക്കു​ന്നേ​ൽ, ജോ​സ​ഫ് കു​ര്യ​ൻ, ബി​ജു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 70 ഓ​ളം പേ​ർ ഒ​പ്പി​ട്ട പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.