മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം: ​ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ തു​ട​ക്കം
Saturday, October 5, 2024 5:18 AM IST
താ​മ​ര​ശേ​രി:​വൃ​ത്തി​യു​ള്ള നാ​ടി​നാ​യി നാ​ടൊ​രു​ങ്ങു​ന്നു എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച്‌ 2025 മാ​ർ​ച്ച്‌ 30ന്‌ ​ലോ​ക സീ​റോ വേ​സ്റ്റ്‌ ദി​ന​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന "മാ​ലി​ന്യ മു​ക്തം ന​വ കേ​ര​ളം'​ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‌ ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, ബാ​ല​സ​ഭ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്‌ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന്‌ ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്‌. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, സ​ബ്‌ സെ​ന്‍റ​റു​ക​ൾ, കൃ​ഷി ഭ​വ​ൻ, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്‌ ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത്‌‌.

കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ശേ​രി ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​കെ. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.