സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, October 6, 2024 5:05 AM IST
താ​മ​ര​ശേ​രി: സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബി​സി​ന​സു​കാ​ര​നി​ൽ നി​ന്ന് 10ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഒ​രാ​ളെ കൊ​ച്ചി​യി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബി​സി​ന​സു​കാ​ര​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്ന അ​ബ്ദു​ൾ അ​ക്ബ​ർ (24), കൂ​ട്ടാ​ളി അ​ൻ​സാ​ർ (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​ർ​ക്ക് പ​ണം ത​ട്ടു​ന്ന​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നും കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കാ​ക്ക ര​ഞ്ജി​ത്തി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ക​യും പ​രാ​തി​ക്കാ​ര​ന്‍റെ ക​യ്യി​ൽ നി​ന്നും വ​ലി​യൊ​രു തു​ക കൈ​പ്പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന് കൂ​ട്ടാ​ളി​ക​ൾ മു​ഖേ​ന​യും പ​ണം കൈ​പ്പ​റ്റി​യി​രു​ന്നു.

കാ​ക്ക ര​ഞ്ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി നി​തി​ൻ രാ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വ​ള്ളി എ​സ്എ​ച്ച്ഒ കെ.​പി. അ​ഭി​ലാ​ഷ്, എ​സ്ഐ ബേ​ബി മാ​ത്യു, എ​എ​സ്ഐ എ​സ്. ലി​യ, സി​പി​ഒ​മാ​രാ​യ അ​നൂ​പ് ത​റോ​ൾ, സി​ൻ​ജി​ത് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.