പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു
Sunday, October 6, 2024 5:05 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ന് ​ജീ​പ്പി​ൽ ഡീ​സ​ൽ അ​ടി​ക്കാ​ൻ എ​ത്തി​യ താ​മ​ര​ശേ​രി കെ​ട​വൂ​ർ സ്വ​ദേ​ശി യു​നീ​ഷാ​ണ് ജീ​വ​ന​ക്കാ​രാ​യ അ​ടി​വാ​രം സ്വ​ദേ​ശി റ്റി​റ്റോ, ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി അ​ഭി​ഷേ​ക് എ​ന്നി​വ​രെ മ​ർ​ദി​ച്ച​ത്.

100 രൂ​പ​ക്ക് ഇ​ന്ധ​നം നി​റ​ച്ച ശേ​ഷം പ​ണം കൈ​മാ​റു​ന്ന​തി​നാ​യി മെ​ഷീ​നി​ൽ സം​ഖ്യ അ​ടി​ച്ച​പ്പോ​ൾ നൂ​റ് എ​ന്ന​ത് ആ​യി​ര​മെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് മ​ർ​ദി​ച്ച​ത്. ഇ​തു തി​രു​ത്തി​യ ശേ​ഷം പ​ണം അ​ട​ച്ചാ​ൽ മ​തി​യെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ത​ന്നെ വ​ഞ്ചി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.​

നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ പി​ടി​ച്ചു മാ​റ്റി ജീ​വ​ന​ക്കാ​രെ ര​ക്ഷി​ച്ച​ത്. പ​മ്പ് ഉ​ട​മ താ​മ​ര​ശേ​രി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.