ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കി: നാ​ദാ​പു​ര​ത്തെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു
Thursday, October 3, 2024 3:47 AM IST
നാ​ദാ​പു​രം: മ​ഞ്ഞ​പ്പി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തു ത​ട​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ നാ​ദാ​പു​ര​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം പൊ​തു ഓ​ട​യി​ലൊ​ഴു​ക്കി​യ ഹോ​ട്ട​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു.

ഹോ​ട്ട​ൽ ഉ​ട​മ​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സും കേ​സെ​ടു​ത്തു. ക​ല്ലാ​ച്ചി - നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ക​സ്തൂ​രി കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ ഫു​ഡ് പാ​ർ​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ സം​സ്ഥാ​ന പാ​ത​യി​ൽ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​വു​ചാ​ൽ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

സ്ലാ​ബു​ക​ൾ നീ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ന് അ​ക​ത്ത് നി​ന്ന് പി​വി​സി പൈ​പ്പ് പൊ​തു ഓ​ട​യി​ലേ​ക്ക് ഇ​റ​ക്കി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി. ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ഹോ​ട്ട​ൽ പൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ ത​യ്യാ​റാ​യി​ല്ല. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ വാ​ക്കേ​റ്റ​മാ​യി. ഇ​തോ​ടെ നാ​ദാ​പു​രം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി ഹോ​ട്ട​ൽ പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.