പി​എം​ജെ​വി​കെ സ്കീ​മി​ന് കീ​ഴി​ലെ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി
Friday, October 4, 2024 4:33 AM IST
കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം (പി​എം​ജെ​വി​കെ) സ്കീ​മി​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.

വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം​ഘ​ട്ട ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. 83.08 കോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണം, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ന്‍റീ​രി​യ​ർ-​എ​ക്സ്റ്റീ​രി​യ​ർ, ഫ​ർ​ണി​ഷിം​ഗ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടും.

വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ പൊ​ളി​ച്ചു മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. വ​ട​ക​ര ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സെ​മി​നാ​ർ ഹാ​ളും സ്റ്റം ​ലാ​ബും ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​യി. 19.88 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്.

വ​ട​ക​ര​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി (52.47 ല​ക്ഷം ചെ​ല​വ്), വ​ട​ക​ര പ​ണി കോ​ട്ടി​യി​ലെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പു​ന​രു​ദ്ധാ​ര​ണം (11.92 ല​ക്ഷം ചെ​ല​വ്) എ​ന്നീ പ​ദ്ധ​തി​ക​ൾ അ​ടു​ത്ത മാ​ർ​ച്ച്‌ 31 ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ,

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ ഡോ. ​സി.​കെ. ഷാ​ജി, സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​പി. മ​നോ​ജ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.