ന​സ​റു​ദ്ദീ​ൻ സ്മാ​ര​ക സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Sunday, September 8, 2024 5:08 AM IST
പു​ഴ​ക്കാ​ട്ടി​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യും പു​ഴ​ക്കാ​ട്ടി​രി യൂ​ണി​റ്റും ചേ​ർ​ന്ന് ടി. ​ന​സ​റു​ദ്ദീ​ന്‍റെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ച്ച് ന​ൽ​കു​ന്ന സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പു​ഴ​ക്കാ​ട്ടി​രി വ​ഴി​പ്പാ​റ​യി​ൽ വ​ച്ച് ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി തി​രൂ​ർ​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കു​ഞ്ഞാ​വു ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജി​ല്ലാ ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​ള​പ്പാ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​സീ​സ് എ​ർ​ബാ​ദ്, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ൻ ഉ​റു​മാ​ഞ്ചേ​രി, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഗ​ഫൂ​ർ രാ​മ​പു​രം, സ്നേ​ഹ​വീ​ട് ചെ​യ​ർ​മാ​ൻ സാ​ലിം കൂ​ട്ടി​ല​ങ്ങാ​ടി,

ക​ൺ​വീ​ന​ർ മ​നോ​ജ് വെ​ങ്ങാ​ട് ,പു​ഴ​ക്കാ​ട്ടി​രി യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ക​രീം, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നീ​സ് മു​ല്ല​പ്പ​ള്ളി, പു​ഴ​ക്കാ​ട്ടി​രി യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ക​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.