ഷാ​ദി​യ​ക്ക് ജ​പ്പാ​നി​ലേ​ക്ക് ക്ഷ​ണം
Saturday, September 7, 2024 5:02 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി​യി​ലെ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ഷാ​ദി​യ അ​മ്പ​ല​ത്തി​ന് ജ​പ്പാ​നി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ക്ഷ​ണം. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ​ക്കൂ​റ സ​യ​ന്‍​സ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ഷാ​ദി​യ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് യാ​ത്ര തി​രി​ക്കും. ജ​പ്പാ​നി​ലെ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​ള​ര്‍​ച്ച നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ത്തു ദി​വ​സം നീ​ളു​ന്ന​താ​ണ് പ​രി​പാ​ടി. യാ​ത്ര​യു​ടെ​യും മ​റ്റും ചെ​ല​വ് ജ​പ്പാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല വ​ഹി​ക്കും. ഹൊ​ക്കാ​യ്ഡോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​പി.​കെ. ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി കോ​ണ്‍​ഫ​റ​ന്‍​സു​ക​ളി​ല്‍ ഷാ​ദി​യ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി എ.​പി. സു​ലൈ​മാ​ന്‍ കെ. ​സാ​ജി​ത ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. മു​ഹ​മ്മ​ദ് ഫ​വാ​സാ​ണ് ഭ​ര്‍​ത്താ​വ് .