വി​ല്‍​പ്പ​ന​ക്കാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, September 6, 2024 4:59 AM IST
എ​ട​ക്ക​ര: സ്‌​കൂ​ട്ട​റി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ട​ക്ക​ര പോ​ലീ​സും ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ചു​ങ്ക​ത്ത​റ അ​ണ്ടി​ക്കു​ന്ന് ഏ​ലാ​യി അ​ബ്ദു​ല്‍ അ​സീ​സ് (30), കു​രി​ക്ക​ള്‍ ക​ള​ത്തി​ല്‍ ഫൈ​സ​ല്‍ (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ​റ്റി​ലാ​യ​ത്.

നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി പി. ​കെ. സ​ന്തോ​ഷി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​ട​ക്ക​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. ബി. ​ഷൈ​ജു​വി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പോ​ലീ​സും നി​ല​മ്പൂ​ര്‍ ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചു​ങ്ക​ത്ത​റ ഷാ​ഫി​പ​ടി​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ഫൈ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​സ്ഐ പി. ​ജ​യ​കൃ​ഷ്ണ​ന്‍, സീ​നി​യ​ര്‍ സി​പി​ഒ സാ​ബി​ര്‍ അ​ലി, സി​പി​ഒ ന​ജ്മു​ദ്ദീ​ന്‍ എ​ന്നി​വ​രും ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​പി. സു​നി​ല്‍, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ് അ​ലി, നി​ബി​ന്‍​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രു​മാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.