അ​ക്ഷ​ര മു​റ്റ​ത്തേ​ക്കെ​ത്തി​യ അ​സ​മി​ലെ കൂ​ട്ടു​കാ​ര്‍​ക്ക് സ​ഹ​പാ​ഠി​ക​ളു​ം അ​ധ്യാ​പ​ക​രു​ം വ​ര​വേ​ല്‍​പ്പ് നൽകി
Friday, September 6, 2024 4:59 AM IST
എ​ട​ക്ക​ര: അ​ക്ഷ​ര മു​റ്റ​ത്തേ​ക്കെ​ത്തി​യ അ​സ​മി​ലെ കൂ​ട്ടു​കാ​ര്‍​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്‌​നേ​ഹോ​ഷ്മ​ള വ​ര​വേ​ല്‍​പ്പ്. ക​രു​നെ​ച്ചി ന്യൂ​ലീ​ഫ് കാ​മ്പ​സി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് പ​ഠ​നാ​വ​സ​ര​മൊ​രു​ക്കി സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. ജീ​വി​ത​മാ​ര്‍​ഗം തേ​ടി കേ​ര​ള​ത്തി​ല​ത്തെി​യ ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പ​മു​ള്ള 22 ആ​സാ​മീ​സ് കു​ട്ടി​ക​ളാ​ണ് ക​രു​നെ​ച്ചി ന്യൂ​ലീ​ഫ് സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത്.

പ​ള്ളി​പ്പ​ടി​യി​ലെ അ​ട​ക്ക വ്യാ​പാ​രി​യാ​യ അ​ബ്ദു​റ​ഹ്മാ​ന്‍റെ കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണി​വ​ര്‍. അ​സ​മീ​സ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സ്‌​പെ​ഷ​ല്‍ അ​ധ്യാ​പ​ക​നെ സ്‌​കൂ​ളി​ല്‍ നി​യ​മി​ക്കു​ക​യും ചെ​യ്തു.

എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജെ​യിം​സ്, വാ​ര്‍​ഡ് അം​ഗം ക​ബീ​ര്‍ പ​നോ​ളി, ന്യൂ​ലീ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ശി​ഹാ​ബ് എ​ട​ക്ക​ര, പ്രി​ന്‍​സി​പ്പ​ല്‍ ഷം​സീ​ല, തൊ​ഴി​ലു​ട​മ അ​ബ്ദു​റ​ഹ്മാ​ന്‍, അ​ധ്യാ​പ​ക​രാ​യ റ​ജീ​ന, റ​ഫീ​ഖ്, ജ​സീം, ജിം​ഷാ​ദ്, ഹ​ബീ​ബ് റ​ഹ്മാ​ന്‍, ബ​ജീ​ന, ഗീ​തു, സാ​ജി​ദ് ഹി​ക​മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ധു​രം ന​ല്‍​കി​യും ഐ​ഡി ക​ര്‍​ഡു​ക​ള്‍ ക​ഴു​ത്തി​ല്‍ ചാ​ര്‍​ത്തി​യും യൂ​നി​ഫോം ന​ല്‍​കി​യും കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു.

മ​ല​പ്പു​റം ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​ന്‍ സൂ​പ്പ​ര്‍ വൈ​സ​ര്‍ മു​ഹ്‌​സി​ന്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.