പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി കോൺഗ്രസ്
Sunday, September 8, 2024 5:08 AM IST
നി​ല​മ്പൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചി​ന് നേ​രെ ന​ട​ന്ന പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ലും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ജ​യി​ലി​ല്‍ അ​ട​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍ പോ​ലീ​സി​ന്‍റെ കി​രാ​ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തിഷേ​ധ യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​ഷ് ക​രു​ളാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ പൊ​റ്റ​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​എം. എ​സ്. ആ​ഷി​ഫ്, അ​നീ​ഷ് കാ​ര​ക്കോ​ട്, കു​ഞ്ഞു പു​ളി​ക്ക​ല​ങ്ങാ​ടി, റി​യാ​സ് എ​ട​ക്ക​ര, ഫൈ​സ​ല്‍ മെ​സ്സി, സൈ​ഫു എ​നാ​ന്തി, രാ​ഹു​ല്‍ തേ​ള്‍​പ്പാ​റ, സു​ലൈ​മാ​ന്‍ കാ​ട്ടി​പ്പ​ടി, മാ​ഹി​ര്‍ മ​രൂ​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.